Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canada

കാ​ന​ഡ​യി​ൽ സി​ക്കു​കാ​ര​നാ​യ വ​യോ​ധി​ക​നു​ നേ​രേ വം​ശീ​യാ​ധി​ക്ഷേ​പം

ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ൽ സി​ക്കു​കാ​ര​നാ​യ വ​യോ​ധി​ക​ൻ വം​ശീ​യാ​ധി​ക്ഷേ​പം നേ​രി​ട്ടു. 22ന് ​ഒ​ന്‍റാ​റി​യോ​യി​ലെ വു​ഡ്സ്റ്റോ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

വ​യോ​ധി​ക​ൻ ന​ട​പ്പാ​ത​യി​ലൂടെ പോകു​മ്പോ​ൾ ഒ​രു യു​വാ​വ് ഇ​ദ്ദേ​ഹ​ത്തെ ത​ള്ളി​മാ​റ്റു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വു​ഡ്‌​സ്റ്റോ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു. വം​ശീ​യാ​ധി​ക്ഷേ​പ​മാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തു​പോ​കൂ എ​ന്നാ​ക്രോ​ശി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

NRI

സ്‌​കാ​ർ​ബ​റോ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ മോ​ഷ​ണം: അ​പ​ല​പി​ച്ച് സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ

ടൊ​റ​ന്‍റോ: സ്‌​കാ​ർ​ബ​റോ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ മോ​ഷ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കാ​ന​ഡ​യി​ലെ പ്ര​മു​ഖ സം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ.

കാ​ന​ഡ​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​ത്തെ ഏ​റെ ദുഃ​ഖി​പ്പി​ച്ച ഈ ​സം​ഭ​വ​ത്തെ ഒ​രു സാ​ധാ​ര​ണ മോ​ഷ​ണ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ശ്വാ​സ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും സം​ഘ​ട​ന വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് ഉ​ൾ​പ്പ​ടെ മോ​ഷ​ണം പോ​യ​ത് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ഇ​തു​വ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. ന​ഷ്ട​പ്പെ​ട്ട തി​രു​ശേ​ഷി​പ്പ് എ​ത്ര​യും വേ​ഗം വീ​ണ്ടെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ​മ​ന്വ​യ അ​ഭ്യ​ർ​ഥി​ച്ചു.

വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തോ​ടൊ​പ്പം സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

 

NRI

ഒ​ന്‍റാ​റി​യോ​യി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് നേ​രെ വം​ശീ​യ അ​തി​ക്ര​മം: പ്ര​തി​ഷേ​ധി​ച്ച് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ

ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലെ ല​ണ്ട​ൻ ഒ​ന്‍റാ​റി​യോ​യി​ൽ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ.

കാ​ന​ഡ​യു​ടെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ക​ർ​ക്കും പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ​ക്കും നേ​രെ വി​ദ്വേ​ഷ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി ക​ഴി​യു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കു​ന്നു എ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി, കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

വ​രാ​നി​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ൽ ഈ ​വി​ഷ​യം ഗൗ​ര​വ​ത​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​നേ​ഡി​യ​ൻ ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

പ​ഞ്ചാ​ബി വ്യ​വ​സാ​യി കാ​ന​ഡ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ സ​റേ​യി​ൽ പ​ഞ്ചാ​ബി വ്യാ​വ​സാ​യി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബൈ​ൻ​ഡ​ർ ഗാ​ർ​ച്ച (48) ആ​ണ് മ​രി​ച്ച​ത്. പ​ഞ്ചാ​ബി​ലെ ന​വാ​ൻ​ഷ​ഹ​റി​ന​ടു​ത്തു​ള്ള മ​ല്ല​ൻ ബേ​ഡി​യ​ൻ സ്വ​ദേ​ശി​യാ​ണ്.

സ​റേ​യി​ലെ ഗു​മാ​ൻ ഫാ​മു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന ഒ​രു വാ​ഹ​നം ക​ത്തി ന​ശി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ൽ പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ആ​ക്ര​മം വ​ർ​ധി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

International

കാനഡയിൽ ഇന്ത്യക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: നീ​​​​​തി തേ​​​​​ടി കു​​​​​ടും​​​​​ബം

ടൊ​​​​​റ​​​​​ന്‍റോ: കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചി​​​​​കി​​​​​ത്സ ല​​​​​ഭി​​​​​ക്കാ​​​​​തെ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​പ​​​​​ക​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ ആ​​​​​ൽ​​​​​ബെ​​​​​ർ​​​​​ട്ട​​​​​യി​​​​​ലു​​​​​ള്ള എ​​​​​ഡ്മോ​​​​​ൺ​​​​​ട​​​​​ണി​​​​​ലെ ഗ്രേ ​​​​​ന​​​​​ൺ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​ണ് പ്ര​​​​​ശാ​​​​​ന്ത് ശ്രീ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്ന 44 കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ച​​​​​ത്.

ചി​​​​​കി​​​​​ത്സ​​​​​തേ​​​​​ടി എ​​​​​ട്ടു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം പ്ര​​​​​ശാ​​​​​ന്ത് കാ​​​​​ത്തി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​രാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന പ്ര​​​​​ശാ​​​​​ന്തി​​​​​ന് ജോ​​​​​ലി​​​​​ക്കി​​​​​ടെ ക​​​​​ടു​​​​​ത്ത നെ​​​​​ഞ്ചു​​​​​വേ​​​​​ദ​​​​​ന അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ 22 ന് ​​​​​ഉ​​​​​ച്ച​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്. പ്രാ​​​​​ഥ​​​​​മി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം പു​​​​​റ​​​​​ത്ത് കാ​​​​​ത്തി​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ നി​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​ശു​​​​​പ​​​​​ത്രി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഇ​​​​​സി​​​​​ജി എ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും കു​​​​​ഴ​​​​​പ്പ​​​​​മി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് വേ​​​​​ദ​​​​​ന​​​​​സം​​​​​ഹാ​​​​​രി ന​​​​​ല്‍കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ര്‍ദം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടും ചി​​​​​കി​​​​​ത്സ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ല്ല. എ​​​​​ട്ടു​​​​​മ​​​​​ണി​​​​​ക്കൂ​​​​​ർ കാ​​​​​ത്തി​​​​​രു​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ചി​​​​​കി​​​​​ത്സാ​​​​​മു​​​​​റി​​​​​യി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്. സെ​​​​​ക്ക​​​​​ൻ​​​​​ഡു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​മാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്തു.

ചി​​​​​കി​​​​​ത്സ വൈ​​​​​കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ വം​​​​​ശീ​​​​​യ​​​​​വി​​​​​ദ്വേ​​​​​ഷം ഉ​​​​​ണ്ടോ​​​​​യെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ കു​​​​​ടും​​​​​ബം തീ​​​​​രാ​​​​​ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​ശാ​​​​​ന്ത്-​​​​​നി​​​​​ഹാ​​​​​രി​​​​​ക ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ള​​​​​യ കു​​​​​ട്ടി​​​​​ക്കു മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സാ​​​​​ണ് പ്രാ​​​​​യം. മൂ​​​​​ത്ത​​​​​യാ​​​​​ൾ​​​​​ക്ക് 14 വ​​​​​യ​​​​​സും. ഇ​​​​​ള​​​​​യ​​​​​കു​​​​​ട്ടി​​​​​ക്കു മു​​​​​ഴു​​​​​വ​​​​​ൻ സ​​​​​മ​​​​​യ പ​​​​​രി​​​​​ച​​​​​ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​ശാ​​​​​ന്ത് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ടേ​​​​​ണ്ടി വ​​​​​ന്ന ദു​​​​​ര​​​​​നു​​​​​ഭ​​​​​വം വി​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന നീ​​​​​ഹാ​​​​​രി​​​​​ക​​​​​യു​​​​​ടെ വി​​​​​ഡി​​​​​യോ വ​​​​​ലി​​​​​യ പ്ര​​​​​ചാ​​​​​രം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കാ​​​​​ന​​​​​ഡ ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് ര​​​​​ൺ​​​​​ധീ​​​​​ർ ജ​​​​​യ്സ്വാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ലും പ്ര​​​​​ശാ​​​​​ന്തി​​​​​ന് ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ത്വ​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ കാ​​​​​ന​​​​​ഡ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നാ​​​​​ണു മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പൂ​​​​​ർ​​​​​ണ്ണ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം-​​​​​അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

NRI

കെ​എ​ച്ച്എ​ൻ​എ മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ ഭ​ജ​ന ഇ​ന്ന് മു​ത​ൽ

ഫ്ലോ​റി​ഡ: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഓ​ൺ​ലൈ​ൻ "മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ ഭ​ജ​ന' ന​ട​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ആ​ചാ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എ​ച്ച്എ​ൻ​എ എ​ല്ലാ ബു​ധ​നാ​ഴ്ച​യും മ​ക​ര​വി​ള​ക്ക് വ​രെ ഭ​ജ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​ആ​ഴ്ച​ത്തെ ഭ​ജ​ന​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി ആ​ണ്.

ഇ​ന്ന് വൈ​കു​ന്നേ​രം ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ൽ 8.30 വ​രെ​യാ​ണ് സൂ​മി​ൽ കൂ​ടി​യു​ള്ള ഭ​ജ​ന. മീ​റ്റിം​ഗ് ഐ​ഡി: 882 7522 4714.

മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഒ​രു​മി​ച്ച് ഭ​ജ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​ത്മീ​യ​മാ​യി ഒ​ത്തു​ചേ​രാ​നും ഈ ​ഓ​ൺ​ലൈ​ൻ സം​രം​ഭം സ​ഹാ​യ​ക​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ​പ്ര​കാ​ശ് നാ​യ​ർ - 845 507 2621 , റീ​ത്ത അ​നി​ൽ (ടാ​മ്പ) - 813 326 7737.

Sports

സു​ൽ​ത്താ​ൻ അ​സ്‌​ല​ൻ ഷാ ​ക​പ്പ്; ഇ​ന്ത്യ ഫൈ​ന​ലി​ൽ

ന്യൂ​ഡ​ൽ​ഹി: സു​ൽ​ത്താ​ൻ അ​സ്‌​ല​ൻ ഷാ ​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. റൗ​ണ്ട് റോ​ബി​ൻ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ (14-3) ത​ക​ർ​ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ൽ ടി​ക്ക​റ്റെ​ടു​ത്ത​ത്.

ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​മു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​മാ​ണ് എ​തി​രാ​ളി​ക​ൾ. പ്ര​തി​രോ​ധ​താ​രം ജു​ഗ്‌​രാ​ജ് സിം​ഗ് നാ​ലു​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി.

അ​ഭി​ഷേ​ക്, അ​മി​ത് രോ​ഹി​ദാ​സ്, ര​ജി​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. സെ​ൽ​വം കാ​ർ​ത്തി, നി​ളാ​കാ​ന്ത ശ​ർ​മ, സ​ഞ്ജ​യ്, ദി​ൽ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ ഓ​രോ ത​വ​ണ​യും ല​ക്ഷ്യം ക​ണ്ടു.

International

പ​ര​സ്യം ഇ​ഷ്ട​പ്പെ​ട്ടി​ല്ല; കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച ട്രം​പ് അ​വ​സാ​നി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യെ അ​പ​മാ​നി​ച്ച് ടി​വി പ​ര​സ്യം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച യു​എ​സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി. യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യി​രു​ന്നു

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് അ​ധി​ക തീ​രു​വ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ക​ഴി​ഞ്ഞ ഏ​പ്രി​ൽ കാ​ന​ഡ​യും കൂ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987 ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ‌​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

പ​ര​സ്യം പ്ര​കോ​പ​ന​പ​ര​വും യു​എ​സ് കോ​ട​തി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കാ​ന​ഡ യു​എ​സി​ലേ​ക്ക് 270 കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ത്തു​ന്നു​ണ്ട്.

NRI

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up